ഈ അധ്യയന വര്‍ഷത്തെ ആദ്യ Monthly Test ജൂണ്‍ 27,28,29 തിയ്യതികളിലായി നടക്കും. അതിന് ശേഷം ജൂലായ് 4,5,6,7 തിയ്യതികളിലായി C.P.T.A അതാത് ക്ലാസുകളില്‍ വെച്ച് നടക്കുന്നതാണ്...

Wednesday, June 1

പ്രവേശനോത്സവം

               2011-12 അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം ഗംഭീരമായി നടന്നു. പുത്തന്‍ ബാഗുകളും വര്‍ണ്ണ കുടകളും ബലൂണുകളുമൊക്കെയായി കുട്ടികള്‍ പുതു അധ്യയന വര്‍ഷത്തെ വരവേറ്റു. പുതുലോകത്തെത്തിയ നവാഗതരെ അധ്യാപകര്‍ മധുരം നല്‍കി സ്വികരിച്ചു.
              പി.ടി.എ ട്രഷറര്‍ കെ. സൈതലവി ഹാജി പായസവിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് എ.കെ. കുട്ട്യാലി കാക്ക പായസ വിതരണത്തിന് നേതൃത്വം നല്‍കി. കുട്ടികളെല്ലാവരും അതീവ സന്തോഷത്തോടെയാണ് സ്കൂളില്‍ നിന്ന് തിരിച്ച് പോയത്.
              പ്രവേശനോത്സവത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

0 comments :

Post a Comment