ഈ അധ്യയന വര്‍ഷത്തെ ആദ്യ Monthly Test ജൂണ്‍ 27,28,29 തിയ്യതികളിലായി നടക്കും. അതിന് ശേഷം ജൂലായ് 4,5,6,7 തിയ്യതികളിലായി C.P.T.A അതാത് ക്ലാസുകളില്‍ വെച്ച് നടക്കുന്നതാണ്...

Sunday, June 19

ബോധവത്കരണ ക്ലാസും പി.ടി.എ ജനറല്‍ ബോഡി യോഗവും

ഈ അധ്യയന വര്‍ഷത്തിലെ പി.ടി.എ. ജനറല്‍ ബോഡി യോഗം 18/06/2011 ശനിയാഴ്ച്ച സ്കൂളില്‍ വെച്ച് നടന്നു. നൂറോളം രക്ഷിതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. വാര്‍ഡ് മെമ്പര്‍ ശ്രീ. ഐക്കാടന്‍ വേലായുധന്റെ സാന്നിധ്യത്തില്‍ പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
              ശ്രീ. എകെ കുട്ട്യാലിയെ പ്രസിഡന്റായും, ശ്രീ. ഇ.കെ സുബൈര്‍ മാസ്റ്ററെ വൈസ് പ്രസിഡന്റായും ശ്രീ കെ. സൈതലവി ഹാജിയെ ട്രഷററായും തെരഞ്ഞെടുത്തു.
               ഇ.കെ സുബൈര്‍ മാസ്റ്റര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
              തുടര്‍ന്ന് സി.എസ്.എസ് ചേക്കാലിമാട് സാസ്കാരിക സമിതി സംഘടിപ്പിച്ച മഴക്കാല ആരോഗ്യ ബോധവത്കരണ ക്ലാസ് നടന്നു. ക്ലാസിന് ഇരിങ്ങല്ലൂര്‍ ഹെല്‍ത്ത് സെന്ററിലെ കോയ സാര്‍ നേതൃത്വം നല്‍കി..
ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

0 comments :

Post a Comment