ഈ അധ്യയന വര്‍ഷത്തെ ആദ്യ Monthly Test ജൂണ്‍ 27,28,29 തിയ്യതികളിലായി നടക്കും. അതിന് ശേഷം ജൂലായ് 4,5,6,7 തിയ്യതികളിലായി C.P.T.A അതാത് ക്ലാസുകളില്‍ വെച്ച് നടക്കുന്നതാണ്...

Monday, September 5


Monday, August 29

happy eid mubarak




Sunday, June 26

വായനാ വാരാചരണം (ജൂണ്‍ 19 - 25)

                വായനാ വാരാചരണത്തോടനുബന്ധിച്ച് വിവിധ മത്സര പരിപാടികള്‍ നടന്നു. ക്ലാസുകള്‍ തമ്മിലായിരുന്നു മത്സരങ്ങള്‍. കൊളാഷ് നിര്‍മ്മാണ മത്സരവും, പോസ്റ്റര്‍ നിര്‍മ്മാണ മത്സരവും നടന്നു. (ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക).
                 വായനാ ദിനത്തിന്റെ സന്ദേശം പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നതിന് സന്ദേശ റാലിയും അതോടനുബന്ധിച്ച് CSS Library and Reading Room സംഘടിപ്പിച്ച പുസ്തക പ്രദര്‍ശനവും നടന്നു.പുസ്തക പ്രദര്‍ശനത്തിന് ശേഷം കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട പുസ്തകം അവര്‍ തന്നെ തെരഞ്ഞെടുത്ത് വീട്ടിലേക്ക് കൊണ്ട് പോയി.
 കുടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Sunday, June 19

ബോധവത്കരണ ക്ലാസും പി.ടി.എ ജനറല്‍ ബോഡി യോഗവും

ഈ അധ്യയന വര്‍ഷത്തിലെ പി.ടി.എ. ജനറല്‍ ബോഡി യോഗം 18/06/2011 ശനിയാഴ്ച്ച സ്കൂളില്‍ വെച്ച് നടന്നു. നൂറോളം രക്ഷിതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. വാര്‍ഡ് മെമ്പര്‍ ശ്രീ. ഐക്കാടന്‍ വേലായുധന്റെ സാന്നിധ്യത്തില്‍ പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
              ശ്രീ. എകെ കുട്ട്യാലിയെ പ്രസിഡന്റായും, ശ്രീ. ഇ.കെ സുബൈര്‍ മാസ്റ്ററെ വൈസ് പ്രസിഡന്റായും ശ്രീ കെ. സൈതലവി ഹാജിയെ ട്രഷററായും തെരഞ്ഞെടുത്തു.
               ഇ.കെ സുബൈര്‍ മാസ്റ്റര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
              തുടര്‍ന്ന് സി.എസ്.എസ് ചേക്കാലിമാട് സാസ്കാരിക സമിതി സംഘടിപ്പിച്ച മഴക്കാല ആരോഗ്യ ബോധവത്കരണ ക്ലാസ് നടന്നു. ക്ലാസിന് ഇരിങ്ങല്ലൂര്‍ ഹെല്‍ത്ത് സെന്ററിലെ കോയ സാര്‍ നേതൃത്വം നല്‍കി..
ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Wednesday, June 1

പ്രവേശനോത്സവം

               2011-12 അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം ഗംഭീരമായി നടന്നു. പുത്തന്‍ ബാഗുകളും വര്‍ണ്ണ കുടകളും ബലൂണുകളുമൊക്കെയായി കുട്ടികള്‍ പുതു അധ്യയന വര്‍ഷത്തെ വരവേറ്റു. പുതുലോകത്തെത്തിയ നവാഗതരെ അധ്യാപകര്‍ മധുരം നല്‍കി സ്വികരിച്ചു.
              പി.ടി.എ ട്രഷറര്‍ കെ. സൈതലവി ഹാജി പായസവിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് എ.കെ. കുട്ട്യാലി കാക്ക പായസ വിതരണത്തിന് നേതൃത്വം നല്‍കി. കുട്ടികളെല്ലാവരും അതീവ സന്തോഷത്തോടെയാണ് സ്കൂളില്‍ നിന്ന് തിരിച്ച് പോയത്.
              പ്രവേശനോത്സവത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Friday, December 17

കലാമേള

കലാമേളയുടെ CD കള്‍ക്ക് ബന്ധപ്പെടുക. സി.ഡികള്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് മാത്രം. VIDEO DEMO കാണുക. FULL CDകള്‍ക്ക് .......
 Sabah Malappuram
 sabamlpm@gmail.com
Dance II STD

 7293 168 550

Wednesday, December 15

മേളകള്‍ക്ക് തിരശ്ശീല വീണു

3 ദിവസങ്ങളിലായി സ്കൂളില്‍ വെച്ച് നടന്ന മേളകള്‍ക്ക് ഉജ്ജ്വല സമാപനം. 13-ം തിയ്യതി വാര്‍ഡ് മെന്പര്‍ ശ്രീ. ഐക്കാടന്‍ വേലായുധന്‍ പതാക ഉയര്‍ത്തി ആരംഭിച്ച മേളയുടെ ആദ്യ രണ്ട് ദിവസം സ്പോര്‍ട്സും അവസാന ദിവസം ആര്‍ട്സുമാണ് നടന്നത്. കുട്ടികളുടെ ആവേശകരമായ പരിപാടികള്‍ കാണാന്‍ അവസാന ദിവസം ധാരാളം രക്ഷിതാക്കള്‍ എത്തിയുട്ടുണ്ടായിരുന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സാന്നിദ്ധ്യം മേളയിലുടനീളം ഉണ്ടായിരുന്നു. മേളയില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്കുള്ള സമ്മാനം പി.ടി.എ. ട്രഷറര്‍ കിരി സൈതലവിയും (രാജധാനി കിഡ്സ് വെയര്‍ ) കായികമേളയിലെ ഓവറോള്‍ ചാന്പ്യന്മാര്‍ക്കുള്ള ഷീല്‍ഡുകളും ട്രോഫികളും BRIGHT ARTS & SPORTS CLUB CHEKKALIMAD ഉം ആണ്  സ്പോണ്‍സര്‍ ചെയ്തത്.

Monday, December 13

സ്കൂള്‍ കായികമേളക്ക് പ്രൌഡോജ്വല തുടക്കം.

2010-2011 അധ്യയന വര്‍ഷത്തെ സ്കൂള്‍ കലാ കായിക മത്സരങ്ങള്‍ക്ക്  തിരശ്ശീല ഉയര്‍ന്നു. വാര്‍ഡ് മെന്പര്‍ ഐക്കാടന്‍ വേലായുധന്‍ പതാക ഉയര്‍ത്തിയതോടെ മേളകള്‍ക്ക് ഔദ്യോഗിക തുടക്കമായി.
ഹെഡ്മാസ്റ്റര്‍ എ.കെ. ഹംസത്ത് സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്‍റ്. ശ്രീ. എ.കെ കുട്ട്യാലി അധ്യക്ഷനായിരുന്നു. തുടര്‍ന്ന് കുട്ടികളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു.
അതിന് ശേഷം കുട്ടികളുടെ കായിക മത്സരങ്ങള്‍ നടന്നു. 3 ദിവസങ്ങളിലായി നടക്കുന്ന മേളയുടെ ആദ്യ രണ്ട് ദിവസങ്ങളില്‍ സ്പോര്‍‌ട്സും അവസാന ദിവസം ആര്‍ട്സുമായിരിക്കും നടക്കുക.

Saturday, December 11

IT QUIZ FOR HS 2

 Questions 

1) What does the acronym BIT stands for ?   
 
2) What is XML ?
 
3) Open office org is developed by SUN Microsystems. What does SUN stands for?
 
4) What is the expansion of the acronym CDMA
 
5) What does the acronym EDGE stands for
 
6) Founder of Wikipedia. Can you identify him
 
7) 11111111 is the highest binary number that can be represented in 8 bits. What is the decimal equivalent for this number

8) Define Shouting

9) Who is the Indian housewife developed CABTOP

10) Who Designed the Indian Browser Epic

11) What is the new Tag for embedding Video in HTML 5

12) What is PARAM PADMA?

13) Which is the first Broadband Interactive Network in India?

14) Which is the new mobile technology that provides 21MbPS speed

15) What is the Unit for mouse Movement

16) What is the full form of PHP?

17) Expand the term SQL

18) What is W3C

19) Expand TIFF
ANSWERS 
1. Binary digit
 
2. Extensible Markup Language
 
3. Stanford University Network
 
4. Code Division Multiple Access
 
5. Enhanced Data rates for GSM Evolution (EDGE)
 
6. Jimmi Wales
 
7. 255
 
8. Using Capital letters in an Email.
 
9. Bhargavi
 
10. Alok Bharadwaj
 
11. <video>
 
12. Super Computer Developed By CDAC Govt. of India
 
13. ViCTERS
 
14. HSPA Technology is developed by a Team leaded by Malayalee         VIPULA Gopal
 
15. Mikey
 
16. PHP Hypertext Preprocessor
 
17. Structured Query Language
 
18. World wide Web Consortium
 
19. Tagged Image file Format

Friday, December 10

IT QUIZ FOR HS

വിവിധ ജില്ലകളില്‍ ഐ.ടി മേളയോടനുബന്ധിച്ച് വന്ന ചോദ്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. ഉത്തരങ്ങള്‍ കമന്‍റായി അയച്ച് നോക്കൂ. 


1. കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണ ത്തോടെ മലയാളത്തില്‍  തയ്യാറാക്കിയിട്ടുള്ള വിജ്ഞാന കോശം ?

2. ----------- is a device that draws pictures on paper based on commands from a computer.

3.  കംപ്യൂട്ടറിന്‍റെ പിതാവായ ചാള്സ് ബാബേജിന്‍റെ ആത്മ കഥയുടെ പേരെന്ത്  ?

4. കംപ്യൂട്ടര്‍ ചിപ്പുകള്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്ന പദാര്‍ത്ഥം ?

5. blackberry ഫോണിന്‍റെ നിര്‍മ്മാതാക്കള്‍ ?

6. എല്ലാ വര്ഷവും ഏത് ദിവസമാണ് സോഫ്റ്റ് വെയര്‍ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നത് ?

7. .jpeg
    .png
    .doc
     .gif
                 ഇവയില്‍ ഒറ്റയാന്‍ ആര്?

8. Korbe എന്ന വാണിജ്യ നാമത്തില്‍ മൊബൈല്‍ഫോണുകള്‍ വിപണിയില്‍ ഇറക്കിയ കന്പനി ഏത് ?

9. ആദ്യത്തെ ഡിജിറ്റല്‍ കംപ്യൂട്ടര്‍

10. എന്റെ ഗ്രാമം പോര്‍ട്ടല്‍ തുടങ്ങിയ ആദ്യത്തെ ജില്ല.

11. ഇന്ത്യയിലെ ആദ്യത്തെ 3G സര്‍വീസ്  പ്രൊവൈഡര്‍

12 “A Better India A Better World “
               Who wrote this Book ?
13. ഇന്‍ഫോസിസ് പുരസ്കാരങ്ങള്‍ നല്കുന്നത് ഏത് മേഖലയിലാണ് 

14. എന്താണ് സ്പാര്‍ക്ക്.

15. CCD യുടെ പൂര്‍ണ്ണ രൂപമെന്ത് 

16. TFT യുടെ പൂര്‍ണ്ണ രൂപമെന്ത് 

17. GUI എന്താണ് 



ഇനി ഉത്തരങ്ങളിലേക്ക്......
1) സ്ക്കൂള്‍ വിക്കി

2) Plotter 

3) Pages from life of a philosopher
 
4) സിലിക്കണ്‍
 
5) RIM (Reseach In Motion)
 
6) എല്ലാ വര്‍ഷവും സെപ്റ്റംബര്‍ മാസത്തിലെ മൂന്നാം ശനിയാഴ്ച
 
7) .doc
 
8) Samsung
 
9) ENIAC
 
10) Kannur
11) MTNL (Mahanagar Telephone Nigam Ltd)
 
12) Narayana Moorthi (Infosis)
 
13) ശാസ്ത്രഗവേഷണം
 
14) Service and Payroll Administrative Repository for Kerala
 
15) Charged Coupled Device
 
16) Thin Film Transister

17) Graphical User Interface



Tuesday, December 7

Tuesday, November 30

ഇവിടെ ക്ലിക്ക് ചെയ്യൂ. പൂന്തോട്ട നിര്‍മ്മാണം ചിത്രങ്ങള്‍ ( Gallery) കാണൂ. അല്ലെങ്കില്‍  Gallery പേജ് തുറക്കൂ.  . . . . .